ജില്ല കായികമേള 12 മുതൽ

കൊല്ലം: പുതിയ വേഗവും ഉയരവും കണ്ടെത്താനുള്ള കൗമാര കായികമേളയുടെ ട്രാക്ക് ഉണരാൻ ഇനി രണ്ടു നാളുകൾ കൂടി. 12,13,15 തീയതികളിൽ ലാൽബഹദൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും. മേളയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. കോർപറേഷൻ മേയർ വി. രാജേന്ദ്രബാബുവാണ് ചെയർമാൻ. ജില്ലയിലെ മന്ത്രിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, കലക്ടർ, സിറ്റി പൊലീസ് കമീഷണർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ രക്ഷാധികാരികളാണ്. യോഗം കൗൺസിലർ റീന സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. 12 ഉപജില്ലകളിൽനിന്ന് മൂവായിരത്തോളം അത്ലറ്റുകൾ പെങ്കടുക്കും. വിവിധ സബ്കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.