'ബ്ലോക്കിൽ ഒരുദിവസം കലക്ടർ' പരിപാടി ആരംഭിച്ചു

കൊല്ലം: . ചിറ്റുമൂല ബ്ലോക്കിലാണ് പരിപാടിക്ക് തുടക്കമായത്. നൂറിലേറെ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പെങ്കടുത്തു. തൃക്കരുവയിലെ വിനോദസഞ്ചാര സാധ്യതകളുടെ വികസനം അവിടുത്തെ ജനപ്രതിനിധി ചൂണ്ടിക്കാട്ടി. പ്രദേശത്തുകൂടി വരുന്ന മാലിന്യം തള്ളലാണ് മറ്റൊരു അംഗത്തിന് ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത്. പ്ലാസ്റ്റിക് വ്യാപനത്തിനെതിരെയുള്ള ജില്ലയിലെ നടപടി കർശനമാക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. താന്നിക്കമുക്കിലുള്ള കുടിവെള്ള സംഭരണി അപകടനിലയിലാെണന്ന് ബോധ്യപ്പെടുത്തിയ പഞ്ചായത്ത് അംഗത്തിന് ജല അതോറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി അറ്റകുറ്റപ്പണിക്കുള്ള തീരുമാനമാക്കാമെന്ന ഉറപ്പും കിട്ടി. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിന് പഞ്ചായത്ത് ആക്ടിലെ നിയമപരിരക്ഷ വിനിയോഗിച്ച് പഞ്ചായത്തിനുതന്നെ പരിഹാരം കാണാമെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. പെരിനാട് പഞ്ചായത്തിൽ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാര വിതരണത്തിൽ കാലതാമസം ഉണ്ടാകുന്നുവെന്ന പരാതിക്കും ഉടൻ പരിഹാരം കാണും. മൺറോതുരുത്ത് ഗ്രാമപഞ്ചായത്തി​െൻറ പ്രശ്നങ്ങൾക്ക് പരിഹാരമായി ആസൂത്രണ ബോർഡിന് സമർപ്പിക്കേണ്ട പദ്ധതികൾ വകുപ്പ്തലത്തിൽനിന്ന് ഉടൻ ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, വൈസ് പ്രസിഡൻറ് സിന്ധു മോഹൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. തങ്കപ്പനുണ്ണിത്താൻ, പ്രിയ മോഹൻ, പ്ലാവറ ജോൺ ഫിലിപ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ കെ. ചന്ദ്രശേഖരൻ പിള്ള, എ. ഷീല, എൽ. അനിൽ, കെ. ബാബുരാജൻ, സ്റ്റാൻസി യേശുദാസ്, കെ. വിജയൻ, ബിനു കരുണാകരൻ, ബി.ഡി.ഒ അശോക് കുമാർ എന്നിവർ പെങ്കടുത്തു. പേരയം പഞ്ചായത്തിലെ ഇടമല പട്ടികജാതി കോളനി, പെരിനാട് പഞ്ചായത്തിലെ പാലക്കട ജയന്തി കോളനി, ഇഞ്ചവിള വൃദ്ധസദനം എന്നിവിടങ്ങൾ കലക്ടർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.