മൊബൈൽ അദാലത്തും ലഹരി വിരുദ്ധ പ്രചാരണ പരിപാടികളും

തിരുവനന്തപുരം: ജില്ല നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 13 മുതൽ നവംബർ ഏഴ് വരെ ജില്ലയിലുടനീളം 'സുപഥം-2017' സംഘടിപ്പിക്കും. ഇതി​െൻറ ഭാഗമായി നിരവധി കേന്ദ്രങ്ങളിൽ മൊബൈൽ ലോക് അദാലത്തുകൾ, നിയമ ബോധവത്കരണ ക്ലാസുകൾ, ലഹരി വിരുദ്ധ സന്ദേശം നൽകുന്ന തെരുവ് നാടകം, ക്ലാസുകൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ്, 'സ്ത്രീയും നിയമവും' പുസ്തക വിതരണം, ജയിൽ, വിവിധ പുനരധിവാസ കേന്ദ്രങ്ങളിലെ സന്ദർശനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. 13ന് രാവിലെ 9.30ന് മെഡിക്കൽ കോളജ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ സുപഥം 2017 ജില്ല ജഡ്ജിയും കേരള സംസ്ഥാന നിയമസഹായ അതോറിറ്റി (കെൽസ) മെംബർ സെക്രട്ടറിയുമായ കെ. സത്യൻ ഉദ്ഘാടനം ചെയ്യും. മൊബൈൽ അദാലത് വാഹനത്തി​െൻറ ഫ്ലാഗ് ഒാഫ് ജില്ല ജഡ്ജിയും ജില്ല നിയമസേവന അതോറിറ്റിയുടെ ചെയർമാനുമായ കെ. ഹരിലാൽ നിർവഹിക്കും. തുടർന്ന്, ലഹരിക്കെതിരെ ജാഗ്രതാ സന്ദേശം നൽകുന്ന ബോധവത്കരണ ക്ലാസും ജില്ല നിയമ സേവന അതോറിറ്റിയിലെ പാരാലീഗൽ വളൻറിയർമാർ അവതരിപ്പിക്കുന്ന തെരുവ് നാടകവും നടക്കും. രാവിലെ 11 മുതൽ മെഡിക്കൽ കോളജ് ജനമൈത്രി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ മൊബൈൽ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.