തിരുവനന്തപുരം: ചങ്ങാതിക്ക് ഒരു കൈത്താങ്ങ് ഒരുക്കി സെൻറ് മേരീസിലെ വിദ്യാർഥികൾ മാതൃകയാവുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസം പകരാനായി സ്കൂളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ചങ്ങാതിക്ക് ഒരു കൈത്താങ്ങ്. ഓരോ വിദ്യാർഥിയും സംഭാവന ചെയ്ത തുക ഉപയോഗിച്ച് അറുപത് വിദ്യാർഥികൾക്ക് മേശയും കസേരയും സംഭാവന ചെയ്യുന്നതാണ് ഈ വർഷം സ്കൂൾ നടപ്പാക്കുന്ന പരിപാടി. സ്കൂളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസം വളർത്തുന്നതിനും മികച്ച പഠനസൗകര്യവും അന്തരീക്ഷവും ഒരുക്കുന്നതിനുമാണ് ചങ്ങാതിക്ക് ഒരു കൈനീട്ടം പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാ. ജോൺ സി.സി പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 1.30ന് ജലസേചനമന്ത്രി അഡ്വ. മാത്യു ടി. തോമസ് പഠനോപകരണങ്ങൾ കൈമാറും. അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ശാമുവൽ മാർ ഐറേനിയോസ് മുഖ്യാതിഥി ആയിരിക്കും. ഫാ. ജോൺ സി.സിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ആശാ ആനി ജോർജ്, പി.ടി.എ പ്രസിഡൻറ് ജയകുമാർ, ഫാ. നെൽസൺ വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.