സിനിമ രംഗം: സമഗ്ര നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ ^മന്ത്രി ബാലൻ

സിനിമ രംഗം: സമഗ്ര നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ -മന്ത്രി ബാലൻ തിരുവനന്തപുരം: സിനിമ മേഖലയിലെ ആശാസ്യമല്ലാത്ത പ്രവണതകൾ തടയാൻ സമഗ്രമായ നിയമനിർമാണം അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. സിനിമ രംഗത്തെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമനിർമാണമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഭിനയം, നിർമാണം, വിതരണം, തിയറ്ററുകൾ തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം കാണുകയാണ് ലക്ഷ്യം. പരാതികൾ കേൾക്കുന്നതിനും അതിന് പരിഹാരം ഉണ്ടാക്കുന്നതിനും െറഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും. ആശാസ്യമല്ലാത്ത കാര്യങ്ങളാണ് സിനിമ മേഖലയിൽ നടക്കുന്നത്. കോടികൾ മുടക്കി നിർമിക്കുന്ന സിനിമകൾക്ക് തിയറ്റർ കിട്ടാത്ത പ്രവണതയുണ്ട്. തിയറ്റർ കിട്ടിയാൽ തന്നെ രണ്ടോ മൂന്നോ ദിവസത്തിനകം പുതിയ പടം വരുമ്പോൾ മാറ്റേണ്ടിവരും. സിനിമ വ്യവസായം നിലനിൽക്കണമെങ്കിൽ നിയമ നിർമാണം ആവശ്യമാണ്. സിനിമ മേഖലയിലുള്ളവർ തന്നെ നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമീണമേഖലയിൽ പുതുതായി 100 തിയറ്ററുകൾ സർക്കാർ നിർമിക്കും. സ്ഥിരം ചലച്ചിേത്രാത്സവവേദി, ഫിലിം സിറ്റി, ഫിലിം ആർക്കൈവ്സ് എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇ-ടിക്കറ്റിങ് നടപ്പാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.