കിളിമാനൂർ: കാർഷിക ഗ്രാമവികസന ബാങ്കിെൻറ സുവർണ ജൂബിലി ആഘോഷവും നവീകരിച്ച മന്ദിരത്തിെൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13വരെ വിവിധ പരിപാടികളോടെയാണ് ആഘോഷം. കാർഷിക പ്രദർശനം, മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ, കന്നുകാലി ചന്ത, കന്നുകാലി പ്രദർശനം, ക്ഷീരമേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന കാർഷികമേള മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. 12ന് രാവിലെ നടക്കുന്ന മെഡിക്കൽ ക്യാമ്പ്, സെമിനാർ എന്നിവ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് വിൽപ്പാട്ട്. 13ന് രാവിലെ ഒമ്പതു മുതൽ കന്നുകാലി പ്രദർശനവും ക്ഷീരകർഷക സംഗമവും നടക്കും. തുടർന്ന് രാവിലെ 11ന് സമാപന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. ത്രിതലപഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ സാമൂഹിക സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.