കല്ലമ്പലം: മുക്കുകട ദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള പ്രസംഗമത്സരവും നടന്നു. 'ഗാന്ധിജിയും മതേതരത്വവും' എന്ന വിഷയത്തിൽ സെമിനാറും നടന്നു. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് ജി. സുധാകരൻനായർ അധ്യക്ഷതവഹിച്ചു. പള്ളിക്കൽ അജയകുമാർ, ഇ. ജലാൽ, മുത്താന സുധാകരൻ, ഓരനല്ലൂർ ബാബു, ശോഭ, എ. ഷാജഹാൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു. ചിത്രരചന, പത്രപാരായണം, ചലച്ചിത്ര ഗാനാലാപനം എന്നിവയിലും മത്സരങ്ങൾ നടന്നു. വടശ്ശേരിക്കോണം -തൊട്ടിക്കല്ല് റോഡിൽ യാത്രാദുരിതം; വാഗ്ദാനങ്ങൾ പാഴ്വാക്കായി കല്ലമ്പലം: ആറ്റിങ്ങൽ പട്ടണത്തെയും വർക്കലയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ വടശ്ശേരിക്കോണം -തൊട്ടിക്കല്ല് എം.എൽ.എ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും നടപടിയില്ലെന്ന് പരാതി. വാമനപുരം നദിയിൽനിന്ന് രഘുനാഥപുരത്തെ ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള കൂറ്റൻ പൈപ്പുകൾ ഈ പാതയുടെ വശത്തുകൂടിയാണ് കടന്നുപോകുന്നത്. പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ചാലുകീറിയശേഷം റോഡിെൻറ അറ്റകുറ്റപ്പണികൾപോലും നടത്തിയിട്ടില്ല. മേഖലയിലെ എല്ലാ റോഡുകളും പുനർനിർമാണം നടത്തിയിട്ടും ഈ റോഡ് മാത്രം ശോച്യാവസ്ഥയിൽ തുടരുന്നു. എട്ടുകിലോമീറ്റർ ദൈർഘ്യമുള്ള റോഡിെൻറ ഓരത്താണ് ഒറ്റൂർ പഞ്ചായത്താഫിസ് സ്ഥിതി ചെയ്യുന്നത്. ബസ് സർവിസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ പുരാതനമായ രണ്ട് പാലങ്ങളുമുണ്ട്. റോഡ് നവീകരണത്തിന് 40 കോടി അനുവദിച്ചിട്ടുണ്ടെന്നും പണി ഉടൻ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ടായിട്ട് വർഷങ്ങളായി. ഇനിയും നടപടിയുണ്ടാകാത്തതിൽ ക്ഷുഭിതരാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.