ഞെക്കാട് വി.എച്ച്.എസ്.എസിലെ സ്പെക്ട്രം മേള ശ്രദ്ധേയമായി

കല്ലമ്പലം: ഞെക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന 'സ്പെക്ട്രം- 2017' പ്രദർശന മേള മികവുകൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നാണയ ശേഖരം, സ്റ്റാമ്പുകൾ, ചിത്രങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, ആമാടപ്പെട്ടി, മുറുക്കാൻചെല്ലം, പണപ്പെട്ടി, കോളാമ്പികൾ, അറേബ്യൻ കറൻസികൾ തുടങ്ങിയവ പ്രദർശന സ്റ്റാളുകളിൽ നിരന്നത് കാണികൾക്ക് കൗതുകമായി. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുണ്ടാക്കിയ വാക്വം ക്ലീനർ, ഉപയോഗിച്ച സിറിഞ്ചുകളും ട്യൂബുകളും കൊണ്ട് നിർമിച്ച മണ്ണുമാന്തിയന്ത്രം തുടങ്ങിയവ കുട്ടികളുടെ ശാസ്ത്രീയാവബോധത്തി​െൻറ നേർക്കാഴ്ചകളായി. ജില്ല പഞ്ചായത്തംഗം വി. രഞ്ജിത്ത് മേള ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല ഓഫിസർ ധന്യ ആർ. കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്തംഗം സി.എസ്. രാജീവൻ, പ്രധാനാധ്യാപകൻ കെ.കെ. സജീവ്, പ്രിൻസിപ്പൽമാരായ ആർ.പി. ദിലീപ്, വി. മായ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.