പെരുമാതുറ ഗവ.എൽ.പി.എസ്​ ഹൈടെക്​ ആക്കും ^​െഡ. സ്​പീക്കർ

പെരുമാതുറ ഗവ.എൽ.പി.എസ് ഹൈടെക് ആക്കും -െഡ. സ്പീക്കർ ചിറയിൻകീഴ്: പെരുമാതുറ ഗവ. എൽ.പി സ്കൂൾ ഹൈടെക് ആക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. ചിറയിൻകീഴ് പഞ്ചായത്തിലെ പ്രാദേശിക പ്രതിഭാകേന്ദ്രം 'പെരുമാതുറ കൂട്ടായ്മ'യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഭാകേന്ദ്രത്തിന് കമ്പ്യൂട്ടറും എൽ.സി.ഡി പ്രൊജക്ടറും അനുവദിക്കുമെന്നും െസൻറാൻഡ്രൂസ് മുതൽ പെരുമാതുറ മുതലപ്പൊഴിവരെയുള്ള റോഡ് രണ്ടുമാസത്തിനകം പുനരുദ്ധരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് ഡീന അധ്യക്ഷതവഹിച്ചു. ബി.പി.ഒ പി. സജി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നസീഹ, മുരളി, വാർഡ് അംഗം സഫീദ, കൂട്ടായ്മ കൺവീനർ ടി.എം. ബഷീർ, എം. അബ്ദുൽ വാഹിദ്, എം. ഉമ്മർ, പ്രഥമാധ്യാപിക ലീന എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ എസ്. അജിത നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.