മയ്യനാട്: പഠനകാലത്തെയും അഭിനയരംഗത്തെയും ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ച് നടൻ കൊല്ലം തുളസി. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായാണ് നടൻ കൊല്ലം തുളസി ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു. ജീവിതമൂല്യങ്ങളും മനോഭാവങ്ങളും രൂപവത്കരിക്കേണ്ടതിെൻറ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. സ്വന്തം കവിതകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയുമാണ് അദ്ദേഹം മടങ്ങിയത്. വിവിധ മേഖലകളിൽപെട്ട പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വേദിയൊരുക്കുന്നതിെൻറ ഭാഗമായായിരുന്നു നടനുമായുള്ള സംവാദം. പി.ടി.എ പ്രസിഡൻറ് തട്ടാമല മധു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി. ഹേമയും പി.ടി.എ പ്രസിഡൻറും നടനെ പൊന്നാട അണിയിച്ച് ആദരിച്ചു. മയ്യനാട് റാഫി, വി.പി. മണിലാൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി എച്ച്.എം എസ്. ഷിബു സ്വാഗതവും പി.ആർ. ഹരീഷ് തമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.