കൊല്ലം: ഞായറാഴ്ച അമൃതമഠം സ്ഥിതിചെയ്യുന്ന കരുനാഗപ്പള്ളിയിലെ വള്ളിക്കാവിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സന്ദർശനത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത നിരോധനമുണ്ടാവും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വരവേൽപ് നൽകും. അവിടെനിന്ന് ഹെലികോപ്ടറിൽ കായംകുളത്തേക്ക് തിരിക്കും. രാവിലെ 10ന് കായംകുളം താപനിലയത്തിലെ ഹെലിപാഡിൽ ഇറങ്ങിയശേഷം അവിടെനിന്ന് ദേശീയപാതയിലൂടെ റോഡ് മാർഗം വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തിലെത്തും. 11ന് അമൃതാനന്ദമയീ മഠത്തിലെ ദർശന ഹാളിലാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ്. രാഷ്ട്രപതി കായംകുളത്തുനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മുതൽ മഠത്തിൽ എത്തുന്നതു വരെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. 12ന് മഠത്തിൽനിന്ന് കായംകുളേത്തക്ക് മടങ്ങും. ഇൗ സമയത്തും ദേശീയപാതയിൽ ഗതാഗത നിരോധനമുണ്ടാവും. എസ്.പി.ജിയുടെ നിർദേശപ്രകാരം അമൃതാനന്ദമയീ മഠത്തിലും ദേശീയപാതയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എ.ഡി.ജി.പി ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം, കൊല്ലംസിറ്റി പൊലീസ് കമീഷണർ സബിതാ ബീഗം തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.