കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദലിത് വിഭാഗക്കാരെ ശാന്തിക്കാരായി നിയമിക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണെന്ന ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിെൻറയും സംസ്ഥാന സർക്കാറിെൻറയും അവകാശവാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. 1969ൽ 10 പട്ടികജാതിക്കാർ ഉൾപ്പെടെ 49 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചിരുന്നു. ആർ.എസ്.പിയിലെ പ്രാക്കുളം ഭാസി പ്രസിഡൻറും സി.പി.എമ്മിലെ പി.കെ. ചന്ദ്രാനന്ദൻ, പി.എസ്.പിയുടെ ബി. മാധവൻനായർ എന്നിവർ അംഗങ്ങളായ ദേവസ്വം ബോർഡാണ് അന്ന് നായർ-, ഈഴവ ഉൾപ്പെടെയുള്ള അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചത്. അപേക്ഷകർക്ക് ദേവസ്വം ബോർഡിെൻറ ചെലവിൽ തിരുവല്ല തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ രണ്ട് വർഷത്തെ പരിശീലനം നൽകിയിരുന്നു. നിയമനം ലഭിച്ച എല്ലാവരുടെയും പേരിനോടൊപ്പം ശർമ എന്ന പേര് ചേർത്താണ് കീഴ് ശാന്തിക്കാരായി നിയമിച്ചത്. തുടർന്ന്, നമ്പൂതിരിമാരിലെ ഒരു വിഭാഗം അവർക്കെതിരെ ദുഷ്പ്രചാരണം അഴിച്ചുവിട്ടു. ഇതോടൊപ്പം, ദേവസ്വം ബോർഡിലെ േട്രഡ് യൂനിയനുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും നിശ്ശബ്ദതയും കൂടിയായപ്പോൾ അവർക്ക് 10 വർഷത്തോളം മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. ദലിത് വിഭാഗ ശാന്തി നിയമനം ആദ്യത്തേതല്ലെങ്കിലും പുതിയ ശാന്തി നിയമനം സ്വാഗതാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.