'ഹയർ സെക്കൻഡറി സ്​കൂളുകളിൽ ലൈബ്രേറിയന്മാരെ നിയമിക്കണം'

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശാസ്ത്രീയാടിസ്ഥാനത്തിലുള്ള ലൈബ്രറികൾ ആവശ്യമാണെന്നും അവ കാര്യക്ഷമമായി നടത്തുന്നതിന് യോഗ്യരായ ലൈബ്രേറിയന്മാരെ നിയോഗിക്കണമെന്നും കേരള ലൈബ്രറി അസോസിയേഷൻ ആവശ്യെപ്പട്ടു. മിക്ക സംസ്ഥാനങ്ങളിലേയും ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും കേരളത്തിലെ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ നവോദയ സ്കൂളുകളിലും പ്രഫഷനൽ യോഗ്യതയുള്ള ലൈബ്രേറിയന്മാരാണ് ജോലിചെയ്യുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അവസ്ഥ വിഭിന്നമാണ്. നിലവാരമുള്ള ലൈബ്രറികളും സാേങ്കതികജ്ഞാനമുള്ള ലൈബ്രേറിയന്മാരും ഇൗ മേഖലയിൽ വരേണ്ടത് അത്യന്താപേക്ഷിതമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.