പാറശ്ശാല: നിർമൽ കൃഷ്ണ ഫിനാൻസിെൻറ വിവിധ ബ്രാഞ്ചുകളിൽ തമിഴ്നാട് സാമ്പത്തിക കുറ്റാേന്വഷണവിഭാഗം നടത്തിയ പരിശോധനയിൽ 50 ലക്ഷവും അരക്കിലോ സ്വർണവും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 10ഒാടെ കുന്നത്തുകാൽ, ഇളഞ്ചിറ, മേൽപ്പാല, മത്തംപാലയിലെ ഓഫിസുകളിലായിരുന്നു പരിശോധന. 11ഒാടെ മത്തംപാലയിലെ ഫിനാൻസ് ഉടമ നിർമലെൻറ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹെഡ് ഓഫിസിൽ പരിശോധന നടത്തിയപ്പോൾ മാധ്യമപ്രവർത്തകരെ അകത്ത് കടത്തിവിട്ടില്ല. തുടർന്ന് നിക്ഷേപകരും മാധ്യമപ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മാധ്യമപ്രവർത്തകരെ കടത്തിവിട്ടു. ഹെഡ് ഓഫിസിലെ മൂന്ന് ലോക്കറുകൾ പരിശോധിച്ചെങ്കിലും രണ്ടെണ്ണത്തിൽ ഒന്നും കണ്ടെത്താനായില്ല. മൂന്നാമത്തെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. തമിഴ്നാട് സാമ്പത്തിക കുറ്റാന്വഷണ വിഭാഗം ഡിവൈ.എസ്.പി പാൽ ദുരൈയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.