തിരുവനന്തപുരം: . പാർക്ക് ചെയ്തിരുന്ന കാറിെൻറ ഗ്ലാസ് തകർത്ത് ഒന്നരലക്ഷത്തോളം രൂപയും ലാപ്ടോപ്പും കവർന്നു. ശ്രീകണ്ഠേശ്വരം -തകരപ്പറമ്പ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ വെള്ളിയാഴ്ച ഉച്ചക്ക് 1.45നാണ് കവർച്ച നടന്നത്. ട്രിവാൻഡ്രം മോട്ടേഴ്സിലെ ജീവനക്കാരനായ ബിനോയുടെ കാറിൽ നിന്നാണ് പണം നഷ്ടമായത്. കാർ പാർക്ക് ചെയ്തശേഷം സമീപത്തെ ഓഫിസിൽ കയറി തിരികെവരുന്നതിനിടെയാണ് മോഷണം. ഫോർട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചില്ല. സമീപത്തെ കാമറകൾ നിരീക്ഷിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.