തിരുവനന്തപുരം: വഴി തെറ്റി വന്ന 16 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ െചമ്പാട് പണിയന്നൂർ തെക്കേ പാനൂർ മുസ്ലിം പള്ളിക്ക് സമീപം പുത്തൂർകണ്ടി വീട്ടിൽ നസീറിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്ന് പിണങ്ങി തമ്പാനൂരിൽ എത്തിയ 16 വയസ്സുകാരനെയാണ് പ്രതി പീഡിപ്പിച്ചത്. കോസ്റ്റ്യൂം ഡിസൈനറായ പ്രതി ബാലനെ സഹായിയായി കൊണ്ടുപോവുകയും േലാഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ബാലൻ ചൈൽഡ് വെൽെഫയർ കമ്മിറ്റി മുമ്പാകെ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. കേസിെല ഒന്നാം പ്രതിയെ രണ്ടു മാസങ്ങൾക്കു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മരം വീണ് വീട് തകർന്നു; വികലാംഗയായ വീട്ടമ്മക്ക് പരിക്ക് വെള്ളറട: വീടിെൻറ പുറത്ത് മരം വീണ് വീട് തകർന്നു. വികലാംഗയായ വീട്ടമ്മക്കാണ് പരിക്കേറ്റത്. കോവില്ലൂർ മേക്കുംകര പുത്തൻവീട്ടിൽ അപ്പു-ഷീല ദമ്പതികളുടെ വീട്ടിേലക്കാണ് മരം പതിച്ചത്. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിലാണ് മരം കടപുഴകിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഷീലയുടെ പുറത്ത് മേൽക്കൂരയിലെ ആസ്ബറ്റോസ് പാളികൾ വീണാണ് പരിക്കേറ്റത്. വാർഡ് അംഗവും പൊതുപ്രവർത്തകരും ചേർന്ന് മരം മുറിച്ചു മാറ്റി. വില്ലേജിൽ പരാതി നൽകി. പടം മരം വീണ് കോവില്ലൂർ മേക്കുംകര വീട്ടിൽ അപ്പുവിെൻറ വീട് തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.