രാജേഷ് വധം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷി​െൻറ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊത്തം 13 പ്രതികളാണ് കേസിലുള്ളത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മണിക്കുട്ടൻ, വിജിത്ത്, എബി, അരുൺ, സിബി, വിപിൻ, ബിജു എന്ന ഷൈജു, ബായി എന്ന രതീഷ്, മോനി, വിപിൻ, പ്രമോദ്, സജ്യ കുര്യൻ, വിഷണു മോഹൻ എന്നിവരാണ് പ്രതികൾ. രാഷ്ട്രീയവും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ 89 സാക്ഷികളും 1-00 രേഖകളും, 61 തൊണ്ടി മുതലുകളുമുണ്ട്. അേന്വഷണ ഉദ്യോഗസ്ഥനായ എ.സി.പി പ്രതാപൻ നായരാണ് 100 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂലൈ 30നാണ് സംഭവം നടക്കുന്നത്. ഡിവൈ.എഫ്.ഐ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ പച്ചക്കുന്ന് കോളനിയിൽ നിലനിന്ന സംഘർഷമാണ് രാജേഷി​െൻറ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.