തിരുവനന്തപുരം: ജില്ല പഞ്ചായത്തിെൻറ സ്നേഹധാര പദ്ധതിയിലുൾപ്പെടുത്തി പാറശ്ശാലയിലെയും വർക്കലയിലെയും ആയുർവേദ ആശുപത്രികളിൽ പഞ്ചകർമ, സ്പീച് തെറപ്പി, ഫിസിയോ തെറപ്പി എന്നിവ ആരംഭിക്കുന്നതിെൻറ ഉദ്ഘാടനവും മെഡിക്കൽ സ്ക്രീനിങ് ക്യാമ്പും ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിക്കും. 2017--18 സാമ്പത്തികവർഷത്തിലെ ജില്ല പഞ്ചായത്ത് വിഹിതം ഉപയോഗപ്പെടുത്തി ഭാരതീയ ചികിത്സവകുപ്പിെൻറ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാബീഗം അധ്യക്ഷത വഹിക്കും. ഭാരതീയ ചികിത്സവകുപ്പ് ജോയൻറ് ഡയറക്ടർ ഡോ. ആർ.ബി. രമാകുമാരി സ്നേഹധാര പുസ്തക പ്രകാശനം ചെയ്യും. ഫോൺ: 9447006585, 9142104555.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.