പത്തനാപുരം: പുന്നല-പത്തനാപുരം പാതയിലെ കല്ലാമുട്ടം ചെറിയപാലം അപകടാവസ്ഥയില്‍. ഏതു നിമിഷവും നിലംപതിക്കാവുന്ന പാലത്തിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പാതക്ക് സമീപത്തെ കല്ലാമുട്ടം ഏലതോടിന് കുറുകെയാണ് പാലം. പാലത്തിെൻറ അടിവശത്തെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീഴാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. കോൺക്രീറ്റിന് ഉപയോഗിച്ച കമ്പികളും ദ്രവിച്ചു. വശങ്ങളിലെ സംരക്ഷണ ഭിത്തികളും തകര്‍ന്നുതുടങ്ങി. കല്‍കെട്ടുകള്‍ ഇളകിമാറാന്‍ തുടങ്ങിയതോടെ പാലം കൂടുതൽ അപകടാവസ്ഥയിലായി. പൊതുമരാമത്ത് വകുപ്പിെൻറ അധീനതയിലെ റോഡായതിനാൽ അറ്റകുറ്റപ്പണിക്ക് പഞ്ചായത്തും തയാറാകുന്നില്ല. മഴക്കാലത്ത് തോട്ടിലൂടെ നീരൊഴുക്ക് വർധിക്കുമ്പോൾ സമീപത്തെ കല്ലുകൾ ഇടിഞ്ഞിറങ്ങുകയാണ്. വനംവകുപ്പിലെയും ഫാമിങ് കോർപറേഷനിലെയും സാധനങ്ങളുമായി വലിയ വാഹനങ്ങളും കടന്നുപോകാറുണ്ട്. ജനരക്ഷാ യാത്ര 15ന് ജില്ലയിൽ കൊല്ലം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര 15ന് ജില്ലയിൽ പര്യടനം നടത്തും. രണ്ട് പൊതുസമ്മേളനങ്ങളും കുണ്ടറയിൽനിന്ന് കൊല്ലത്തേക്ക് പദയാത്രയും ഉണ്ടാവും. ഉച്ചക്ക് 12ന് കൊട്ടാരക്കരയിൽ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം 2.30ന് കുണ്ടറയിൽനിന്ന് പദയാത്ര ആരംഭിക്കും. വൈകീട്ട് അഞ്ചിന് കൊല്ലം പീരങ്കി മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. യാത്രയുടെ പ്രചാരണാർഥം മഹാസമ്പർക്ക പരിപാടി, വിളംബരജാഥ എന്നിവ നടത്തും. ജില്ലതല സ്വാഗതസംഘ രൂപവത്കരണം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ചിന്നക്കട ബി.എം.എസ് ഹാളിൽ നടക്കുമെന്ന് ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അറിയിച്ചു. ഡിമോസ് ഫർണിച്ചർ ഒാണം ഫെസ്റ്റ് 10വരെ ...പരസ്യതാൽപര്യം.... കൊല്ലം: ഡിമോസിൽ ഒാണം ഫെസ്റ്റ് ഇൗമാസം 10 വരെ നീട്ടി. ഡിമോസിെൻറ പള്ളിമുക്ക് പഴയാറ്റിൻകുഴിയിലും ചന്ദനത്തോപ്പ് ഷോറൂമിൽനിന്ന് വീട്ടിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും കുറഞ്ഞവിലയിൽ സ്വന്തമാക്കാം. കട്ടിൽ, മാട്രസ്, പില്ലോ, െബഡ്ഷീറ്റ്, അലമാര, ഡൈനിങ് ടേബിൾ, ഡ്രെസിങ് ടേബിൾ, സൈഡ് ടേബിൾ, ചെയർ, സെറ്റി, ടീപ്പോയ് എന്നിവയടങ്ങിയ കോേമ്പാ ഫർണിച്ചർ പാക്ക് 76,000 രൂപക്ക് ലഭിക്കും. ബെഡ്റൂം സെറ്റുകൾ 33,000 രൂപ മുതൽ ലഭിക്കും. മെത്ത മഹോത്സവത്തിലൂടെ 30 ശതമാനം ഡിസ്കൗണ്ടിൽ അന്താരാഷ്ട്ര നിലവാരമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാം. ആപ്പിൾ കാർട്ട് ഫർണിച്ചറുകൾക്ക് 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ചന്ദനത്തോപ്പ്, കൊല്ലം. ഫോൺ: 9037202011, 0474 2713161, പള്ളിമുക്ക് -പഴയാറ്റിൻകുഴി ഫോൺ: 0474 2725586, 7293066694.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.