തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷനിയമം നടപ്പാക്കിയതിനെ തുടർന്നുണ്ടായ അധിക ജോലിഭാരം പരിഹരിക്കാനും കാര്യക്ഷമമായ പ്രവർത്തനത്തിനും അഴിമതി തടയാനും പൊതുവിതരണ സംവിധാനത്തിൽ സപ്ലൈകോയിൽ ആവശ്യമായ തസ്തികകൾ അനുവദിക്കണമെന്ന് സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ് ആവശ്യപ്പെട്ടു. എല്ലാ തസ്തികകളിലും ആവശ്യമായ പ്രമോഷൻ നൽകണം. ദിവസക്കൂലിക്കാരുടെ വേതനം ശമ്പള പരിഷ്കരണത്തിനനുസരിച്ച് നൽകണമെന്നും സപ്ലൈകോ ജീവനക്കാരുടെ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ആക്കുളം മോഹനൻ, പി. ശ്രീകണ്ഠൻ, നെയ്യാറ്റിൻകര സുരേഷ്, മോഹൻകുമാർ, വിജേഷ്, സിജോ, ലേഖ, അംബിക എന്നിവർ സംസാരിച്ചു. ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഒരു മാസത്തിനകം സാധാരണ നിലയിലാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിെൻറ പ്രവർത്തനം ഒരുമാസത്തിനകം സാധാരണ നിലയിലാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ നിർദേശം. നടപടികൾ സ്വീകരിച്ച ശേഷം ഒരു മാസത്തിനകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. കേസ് നവംബർ 15ന് പരിഗണിക്കും. എട്ട് ഡയാലിസിസ് യന്ത്രങ്ങൾ ആശുപത്രിയിലുണ്ടെങ്കിലും അവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. ഡയാലിസിസ് നടക്കുന്നതിനിടെ യന്ത്രം ഒാഫാകാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് രോഗികളുടെ ജീവിതം അപകടത്തിലാക്കും. പുതുതായി രണ്ട് നെഫ്റോളജിസ്റ്റുമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരെ സഹായിക്കാൻ ആളില്ല. യൂനിറ്റിൽ എ.സി പ്രവർത്തനരഹിതമാണ്. തുരുെമ്പടുത്ത കട്ടിലുകളാണ് യൂനിറ്റിലുള്ളത്. കെട്ടിടത്തിന് സമീപമുള്ള വൃക്ഷത്തിലെ ഇലകൾ ടെറസിൽ നിറയുന്നത് കാരണം ഇവിടം കൊതുകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. ജീവനക്കാർ ഇല്ലാത്തതിനാൽ യൂനിറ്റ് കൃത്യമായി പ്രവർത്തിക്കുന്നില്ല. ഏഴ് ടെക്നീഷ്യൻമാരുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് നാലുപേർ മാത്രമാണ്. സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിലെ സ്ഥിതി അധികൃതർ അടിയന്തരമായി ശ്രദ്ധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.