തിരുവനന്തപുരം: മോട്ടോർ ട്രാൻസ്പോർട്ട് വ്യവസായ ബന്ധസമിതി പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവായി. ലേബർ കമീഷണർ ചെയർമാനായ സമിതിയിൽ തൊഴിലാളി പ്രതിനിധികളായി കെ.വി. ഹരിദാസ് (സി.ഐ.ടി.യു), എം. ഇബ്രാഹിംകുട്ടി (സി.ഐ.ടി.യു), കെ. ജയരാജൻ (സി.ഐ.ടി.യു), പട്ടം ശശിധരൻ (എ.ഐ.ടി.യു.സി), പോൾ വർഗീസ്(ഐ.എൻ.ടി.യു.സി), മനോജ് എടാനിയിൽ (ഐ.എൻ.ടി.യു.സി), എ.സി. കൃഷ്ണൻ (ബി.എം.എസ്), വി.എ.കെ. തങ്ങൾ (എസ്.ടി.യു) എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമ പ്രതിനിധികളായി എം.ബി. സത്യൻ (ഓൾ കേരള ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ), ടി. ഗോപിനാഥൻ (ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ), കെ.കെ. ഹംസ (സെക്രട്ടറി, തൃശൂർ ജില്ല ലോറി ഓണേഴ്സ് അസോസിയേഷൻ), ജോൺസൺ പടമാടൻ (കേരള ടോറസ് ടിപ്പർ അസോസിയേഷൻ), എ.സി. ബാബുരാജ് (ബസ് ഓണേഴ്സ് അസോസിയേഷൻ), ജോൺസൺ പയ്യപ്പള്ളി (ജനറൽ സെക്രട്ടറി, ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറം), പി.വി. നിതീഷ് (ഡയറക്ടർ, കെ.ടി.സി ൈപ്രവറ്റ് ലിമിറ്റഡ്), ബിനോയ് അലക്സ് വി. (ജനറൽ സെക്രട്ടറി, എൽ.പി.ജി ട്രാൻസ്പോട്ടേഴ്സ് അസോസിയേഷൻ) എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.