ലേക് പാലസ് റിസോർട്ട്​: കലക്​ടറുടെ അന്തിമ റിപ്പോര്‍ട്ട് ഉടൻ

ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിെനതിരെ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് ഹിയറിങ് പൂർത്തിയായ പശ്ചാത്തലത്തിൽ ജില്ല കലക്ടർ സർക്കാറിന് വൈകാതെ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. തങ്ങൾ നിലം നികത്തിയില്ലെന്ന് വാദത്തിൽ റിസോർട്ട് അധികൃതർ ഉറച്ചുനിന്നുവെങ്കിലും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്താൽ നേരിട്ട് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പാര്‍ക്കിങ്ങ് സ്ഥലവും അപ്രോച്ച് റോഡും നിർമിച്ചതിൽ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായി കലക്ടർക്ക് ബോധ്യപ്പെട്ടതായി അറിയുന്നു. റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും ഉള്‍പ്പെടുന്ന നാല് ഏക്കര്‍ ഭൂമി രേഖകളനുസരിച്ച് മന്ത്രി തോമസ്ചാണ്ടിയുടെ ബന്ധുവായ ലീലാമ്മ ഈശോയുടെ പേരിലാണ്. 2007ലാണ് ഭൂമി ഇവരുടെ പേരിലായത്. തെളിവെടുപ്പിൽ ഹാജരായ ലീലാമ്മയുടെ അഭിഭാഷകൻ തങ്ങള്‍ നിലം നികത്തിയിട്ടില്ലെന്ന് വാദിച്ചു. റിസോർട്ടി​െൻറ ഉടമസ്ഥരായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയും തങ്ങള്‍ നിലം നികത്തിയില്ലെന്ന് കലക്ടറെ അറിയിച്ചു. എന്നാൽ, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നശേഷം നിലം നികത്തല്‍ നടന്നിട്ടുണ്ടെന്ന് പുഞ്ച സ്പെഷൽ ഓഫിസര്‍ പറഞ്ഞതോടെ നിലം നകത്തിയത് കലക്ടര്‍ സ്ഥിരീകരിെച്ചന്നാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തിൽ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കി നെല്‍പാടം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് കലക്ടര്‍ക്ക് ഉത്തരവിടാം. അന്തിമ റിപ്പോര്‍ട്ടില്‍ കലക്ടർ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. കരുവേലി പാടശേഖരത്തിലെ നീര്‍ച്ചാലി​െൻറ ഗതി മാറ്റിയിരുന്നതായി പുഞ്ച സ്പെഷ്ല്‍ ഓഫിസര്‍ തെളിവെടുപ്പില്‍ അറിയിച്ചു. അത്തരമൊരു ഗതിമാറ്റല്‍ ഉണ്ടായില്ലെന്ന പാടശേഖര സമിതിയുടെ നിലപാട് തങ്ങൾക്ക് തുണയാകുമെന്നാണ് റിസോർട്ട് ഉടമകൾ കരുതുന്നത്. അതേസമയം നീര്‍ച്ചാലി​െൻറ ഗതിമാറ്റിയതായി കലക്ടർ ത​െൻറ പ്രാഥമിക റിേപ്പാർട്ടില്‍ സ്ഥിരീകരിച്ചതാണ്. മൂന്ന് നിയോജക മണ്ഡലങ്ങളുടെ സംഗമ സ്ഥലമായ സീറോ ജെട്ടിയിലേക്കുള്ള പൊതു റോഡിനെ റിസോർട്ടിനുവേണ്ടി നിർമ്മിച്ചതായി ചിത്രീകരിക്കുന്നത് അസംബന്ധമാണെന്ന് കമ്പനി പറയുന്നു. ആലപ്പുഴ മുൻസിപ്പാലിറ്റിയുടെ അധീനതയിലുള്ളതും കളക്ടർ അനുവദിച്ച എം.പി.ഫണ്ട് കൊണ്ട് ടാർ ചെയ്തതുമായ റോഡിനെക്കുറിച്ച് കമ്പനിയോട് വിശദീകരണം ചോദിക്കുന്നത് കലക്ടറുടെ അഞ്തയാണ് വെളിവാക്കുന്നതെന്നും എഴുതി സമർപ്പിച്ച മറുപടിയിലുണ്ട്. ഇത്തരത്തിൽ ത​െൻറ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള വിശദീകരണത്തിൽ കലക്ടർക്ക് അമർഷമുണ്ടെന്ന് അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.