സ്​റ്റെംസെൽ തെറപ്പിയിലൂടെ നിൻസിക്ക്​ ലഭിച്ചത്​ പുതുജീവിതം

തിരുവനന്തപുരം: ടെറസിൽനിന്ന് വീണ് നെട്ടല്ലിന് ഗുരുതരപരിക്കേറ്റ നിൻസിക്ക് സ്റ്റെംസെൽ തെറപ്പിയിലൂടെ തിരികെ ലഭിച്ചത് പുതുജീവിതം. ആയുഷ്കാലം മുഴുവൻ കിടപ്പിലാകുമെന്ന് കരുതിയിടത്ത് നവി മുംബൈയിലെ ന്യൂറോജെൻ ബ്രെയിൻ ആൻഡ് സ്പൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സയാണ് തുണച്ചതെന്ന് നിൻസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം സ്വദേശിനിയായ 22കാരി 2014 ജനുവരിയിലാണ് ടെറസിൽനിന്ന് വീണത്. നെെട്ടല്ലിനും കൈകാലുകൾക്കും എല്ലുകൾക്കും സാരമായി പരിക്കേറ്റു. ബംഗളൂരുവിലെ സ​െൻറ് ജോൺസ് മെഡിക്കൽ കോളജിൽനിന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടാംവർഷ പാരാമെഡിക്കൽ വിദ്യാർഥിയായിരിക്കെയുള്ള അത്യാഹിതം പഠനം പാതിവഴിയിൽ നിർത്താനിടയാക്കി. ശസ്ത്രക്രിയക്കുശേഷം റിഹാബിലിറ്റേഷൻ ചികിത്സ തുടർന്നെങ്കിലും ഫലപ്രദമായില്ല. 2017ൽ ന്യൂറോജെനിൽ ചികിത്സ തേടുകയും ജീവിതത്തിലേക്ക് തിരിച്ചുവരാനും കഴിഞ്ഞതായി നിൻസി പറഞ്ഞു. സ്റ്റെംസെൽ തെറപ്പിയോടെ ഇരിക്കാനും നിൽക്കാനും പഠനം പുനരാരംഭിക്കാനും കഴിഞ്ഞതായും ഇവർ പറഞ്ഞു. സ്റ്റെൽ തെറപ്പിയും റിഹാബിലേഷനും വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏക സ്ഥാപനമാണിതെന്ന് ന്യൂറോജെൻ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നന്ദിനി ഗോകുല ചന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.