പി.എസ്.സി അപേക്ഷകളില്‍ ഭിന്നലിംഗക്കാർക്ക് പ്രേത്യക കോളം ഉള്‍പ്പെടുത്തും- യുവജന കമീഷന്‍ തിരുവനന്തപുരം: ഒറ്റത്തവണ രജിസ്േട്രഷന്‍ ഉള്‍പ്പെടെ അപേക്ഷ ഫോറങ്ങളില്‍ ഭിന്നലിംഗക്കാർക്കുവേണ്ടി മൂന്നാമതൊരു കോളം കൂടി ഉള്‍പ്പെടുത്തുന്നതിന് പി.എസ്.സിക്ക് നിർദേശം നല്‍കാന്‍ യുവജന കമീഷന്‍ തീരുമാനിച്ചു. പി.എസ്.സി റാങ്ക് ഹോള്ഡേഴ്സിെൻറ ആശങ്കകള്‍ പരിഗണിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കാനും തലസ്ഥാനത്ത് നടത്തിയ അദാലത്തില്‍ തീരുമാനമായി. നിരവധി പരാതികളാണ് അദാലത്തിൽ എത്തിയത്. കെ.എസ്.ആർ.ടി.സി കണ്ടക്ടറായി അൈഡ്വസ് മെമ്മോ ലഭിച്ചിട്ടും ഒമ്പത് മാസമായി നിയമനം ലഭിച്ചിട്ടില്ല എന്ന പരാതിയിന്മേല്‍ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടും. ശ്രീചിത്രാഹോമില്‍നിന്ന് പുറത്താക്കിയ പെണ്‍കുട്ടിയുടെ പരാതിയിന്മേൽ വകുപ്പധികാരികളോട് വിശദീകരണം ആവശ്യപ്പെടും. കേരള യൂനിവേഴ്സിറ്റി 2008 സ്കീം എൻജിനീയറിങ് റിസള്‍ട്ട് വരാന്‍ വൈകുന്നതുമൂലം വിദ്യാർഥികള്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് അദാലത്തില്‍ ലഭിച്ച പരാതിയിന്മേല്‍ കമീഷന്‍ കേരള യൂനിവേഴ്സിറ്റിയോടും വിശദീകരണം ആവശ്യപ്പെടും. അദാലത്തില്‍ കമീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം, കമീഷന്‍ അംഗങ്ങളായ ഐ. സാജു, ദീപു രാധാകൃഷ്ണന്‍, തുഷാര ചക്രവര്‍ത്തി, സെക്രട്ടറി ടി.എ. അല്‍ഫോന്‍സ, ഷീന സി. കുട്ടപ്പൻ, മനോജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.