ബി.ജെ.പി പരസ്യ ബോർഡിൽ മതവിദ്വേഷമെന്ന്​; എസ്​.ഡി.പി.​െഎ പരാതി നൽകി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജാഥയുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച പരസ്യ ബോർഡിൽ ഇസ്ലാംമത വിശ്വാസികളെ അവഹേളിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. മതവിശ്വാസത്തി​െൻറ ഭാഗമായ ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു, മുഹമ്മദ് എന്നിങ്ങനെ എഴുതിയതിനുശേഷം രക്തം ഒഴുകുന്ന വാളി​െൻറ ചിത്രവും അതിനുമുകളിൽ നൽകിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കണമെന്നുമാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.