മയ്യനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉപവാസ സമരം

കൊട്ടിയം: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കും അക്രമത്തിനും തടയിടാൻ ഗാന്ധിയൻ ചിന്താഗതികൾ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്ന് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ. ഗാന്ധിജയന്തി ദിനാചരണ ഭാഗമായി കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ മയ്യനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഡി.വി. ഷിബു അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ, യു.ഡി.എഫ് വർക്കിങ് ചെയർമാൻ കെ. ബേബിസൺ, മണിയംകുളം ബദറുദ്ദീൻ, ആദിക്കാട് മധു, കെ.ബി. ഷഹാൽ, എം. നാസർ, ജി. വേണു, കൊട്ടിയം വിൽസൺ, കെ. നാസർ, കൊട്ടിയം ഫസലുദ്ദീൻ, ഡെൻസിൽ ജോസഫ്, ക്രിസ്റ്റി വിൽഫ്രഡ്, ഉമയനല്ലൂർ നവാസ്, വിപിൻ ജോസ്, റാഫേൽ കുര്യൻ, സജീർ പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു. ഉപവാസ സത്യഗ്രഹം കൊല്ലം: ഇടതുപക്ഷത്തി​െൻറയും ബി.ജെ.പിയുടെയും അക്രമരാഷ്ട്രീയത്തിനും അഴുമതിക്കുമെതിരെ ഗാന്ധിജയന്തി ദിനത്തിൽ കൊല്ലം വെസ്റ്റ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സത്യഗ്രഹം നടത്തി. രാവിലെ 10ന് ആരംഭിച്ച ഉപവാസ സത്യഗ്രഹം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡൻറ് ആർ. രമണൻ അധ്യക്ഷത വഹിച്ചു. ഉപവാസത്തിൽ കെ. സോമയാജി, പ്രതാപചന്ദ്രൻ, ഉദയ സുകുമാരൻ, വിഷ്ണു സുനിൽ പന്തളം, എസ്.എം. ഷെറീഫ്, ചെറാശ്ശേരിൽ കൃഷ്ണകുമാർ, തുഷാര ബാഹുലേയൻ, കുരീപ്പുഴ യഹിയ, എ.ഡി. രമേശ്, ശിവപ്രസാദ്, എ.കെ. ബോബി, സന്തോഷ്, പി. രാജു, സൂരജ് രവി, വസന്തകുമാരി, എം.എസ്. സിദ്ദീഖ്, രഞ്ജിത്, മണിയൻ, ഹരിദാസൻ, ബിജു മതേതര, അശോകൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.