മാലിന്യസംഭരണിയല്ല സമുദ്രം തിരുവനന്തപുരം: വികസനമെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന പുതിയകാല ദുർനടപ്പുകൾക്ക് ഏറ്റവും വലിയ വിലകൊടുക്കേണ്ടത് സമുദ്രങ്ങളാണെന്നും എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്നതാണ് നടപ്പുരീതിയെന്നും കേരള യൂനിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പ്രഫ. ഡോ. എ. ബിജുകുമാർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ശംഖുംമുഖത്ത് സംഘടിപ്പിച്ച സമുദ്ര മലിനീകരണത്തിനെതിരായ ജനകീയ കാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴവെള്ളത്തിൽ കലർന്ന് അമ്ലവത്കരിക്കപ്പെട്ട് സമുദ്രത്തിലെത്തുന്ന കാർബൺ ഡൈഓക്സൈഡും സൾഫർ ഡൈഓക്സൈഡും ഉൾപ്പെടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന വിഷവാതകങ്ങളുൾപ്പെടെയുള്ളവ സമുദ്ര ജലജീവികളുടെ ജൈവഘടനയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി രക്ഷാസേനയുടെ സഹകരണത്തോടെ പരിഷത്ത് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസും ശുചിത്വപരിപാടിയും ബി.എസ്.എഫ് സെക്ടർ ഹെഡ്ക്വാർട്ടേഴ്സ് ഡി.ഐ.ജി ബാബു ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ്, കൗൺസിലർ സോളമൻ വെട്ടുകാട്, അഡ്വ. വി.കെ. നന്ദനൻ, അനിൽകുമാർ, ഒാൾ സെയിൻറ്സ് കോളജ് എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ കെ. വിജയകുമാരി, കോട്ടൺഹിൽ പ്രിൻസിപ്പൽ കെ.ആർ. ജസീല, പരിഷത്ത് മേഖല പ്രസിഡൻറ് ടി.പി. സുധാകരൻ, സെക്രട്ടറി പി. പ്രദീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.