തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. ഹൗസ് കീപ്പിങ്, നഴ്സിങ് സൂപ്രണ്ട് ഒാഫിസ്, പീഡ്സെൽ എന്നീ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ ആശുപത്രിയിലും പരിസരത്തും നടന്ന പ്രത്യേക ശുചീകരണ പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തിെൻറ ഭാഗമായി വരുംദിവസങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, ഗാന്ധി സ്മൃതി എക്സിബിഷനുകൾ, ലഹരി വിരുദ്ധ ചിത്രപ്രദർശനം, വൃക്ഷൈതകളുടെ വിവരശേഖരണം എന്നിവ സംഘടിപ്പിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ മുതിർന്ന ശുചീകരണ ജീവനക്കാരി റോസമ്മയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.