ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്​തി വർധിക്കുന്നു ^മന്ത്രി മേഴ്​സിക്കുട്ടിയമ്മ

ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി വർധിക്കുന്നു -മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലം: രാജ്യത്ത് വർഗീതയും അരാജകത്വവും ശക്തിപ്രാപിക്കുേമ്പാൾ ഗാന്ധിയൻ മാർഗങ്ങൾക്കും ആദർശങ്ങൾക്കും പ്രസക്തി വർധിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ 30ാം വാർഷികം പ്രമാണിച്ച് ഒരുവർഷം നീളുന്ന ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ സംസ്ഥാനപ്രസിഡൻറ് െഎശ്വര്യ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കേന്ദ്രരക്ഷാധികാരി സമിതി ചെയർമാൻ ഡോ. നീലലോഹിതദാസ് ആമുഖപ്രസംഗം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. കൊല്ലേങ്കാട് രവീന്ദ്രൻനായർ, പേരൂർ ശശിധരൻ, എം.എസ്. ഷാഫി, ജമീല പ്രകാശം, പന്തളം മോഹൻദാസ്, മോഹൻദാസ് രാജധാനി, എം.വി. സോമരാജൻ, മണി അലക്സാണ്ടർ, ബി. ധർമരാജൻ, ഗൗരവ്, പ്രവീൺ, കുഞ്ഞയ്യപ്പൻ, ജേക്കബ് ഉമ്മൻ, കെ.എം. ഇക്ബാൽ ഖാൻ, പ്രഫ. വൈ. തോമസ്, ഫിറോസ് ലാൽ, ഡോ. റസൽരാജ്, നൗഷാദ് ചാമ്പക്കട എന്നിവർ സംസാരിച്ചു. റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കരുത് -മുസ്ലിം ലീഗ് കൊല്ലം: മ്യാന്മറിൽനിന്ന് അഭയം തേടി ഇന്ത്യയിലെത്തിയ റോഹിങ്ക്യകളെ തിരിച്ചയക്കാനുളള നീക്കം ഇന്ത്യൻ സംസ്കാരത്തിനും നയങ്ങൾക്കും വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ തൊഴിൽ അന്വേഷകരായും മറ്റും എത്തിയ ഇന്ത്യൻ ജനതക്ക് തൊഴിലും അഭയവും നൽകി ലോകരാജ്യങ്ങൾ സ്വീകരിക്കുമ്പോൾ അഭയം തേടിയവരെ തീവ്രവാദിയായി മുദ്രകുത്തി തിരിച്ചയക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണ്. ടിബത്തിൽനിന്നും ശ്രീലങ്കയിൽനിന്നും വന്നിട്ടുള്ളവർക്ക് നാം അഭയം നൽകിയിട്ടുള്ളപ്പോൾ റോഹിങ്ക്യകളോട് കാട്ടുന്ന നിലപാട് ലോകത്തിന് മുന്നിൽ ഇന്ത്യക്ക് കളങ്കം ചാർത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് എം. അൻസാറുദീൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ വരവിള നവാസ്, വട്ടപ്പാറ നാസിമുദീൻ, അബ്ദുൽ റഹ്മാൻ ഹാജി, ചത്തിനാംകുളം സലിം, എൻ.എൻ. റാവുത്തർ, തോപ്പിൽ ജമാൽ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി വൈ. നൗഷാദ് സ്വാഗതവും പുന്നല ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.