തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഭാരതീയ സ്റ്റേറ്റ് ബാങ്ക് സംസ്ഥാനത്തിെലാട്ടാകെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കി. ശുചിത്വ സവാരി (സ്വച്ഛത ഡ്രൈവ്) സംഘടിപ്പിക്കുകയും പൂജപ്പുരയിൽനിന്ന് തുടങ്ങി പാങ്ങോട് വരെ പാതയോരങ്ങൾ വൃത്തിയാക്കുകയുംചെയ്തു. ഒരു കിലോമീറ്ററോളം പാതയുടെ ഇരുവശങ്ങളും വൃത്തിയാക്കി. ജീവനക്കാരും ഉന്നതാധികാരികളും സഹിതം ഭാരതീയ സ്റ്റേറ്റ് ബാങ്കിെൻറ 200ൽപരം അംഗങ്ങൾ പെങ്കടുത്തു. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ ഡോ. വിജയലക്ഷ്മി, ശിവജി, എസ്.ബി.െഎ ജനറൽ മാേനജർമാരായ അലോക്കുമാർ ശർമ, ജെ.കെ. തക്കർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.