റോഹിങ്ക്യർ: മനുഷ്യത്വപരപായ സമീപനം സ്വീകരിക്കണം ^പ്രേമചന്ദ്രൻ എം.പി

റോഹിങ്ക്യർ: മനുഷ്യത്വപരപായ സമീപനം സ്വീകരിക്കണം -പ്രേമചന്ദ്രൻ എം.പി കൊല്ലം: റോഹിങ്ക്യൻ അഭയാർഥികളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ, ആഭ്യന്തര വകുപ്പു മന്ത്രിമാർക്കും കത്ത് നൽകി. റോഹിങ്ക്യൻ അഭയാർഥികളോട് അനുഭാവപൂർവമായ സമീപനമാണ് നേരത്തേതന്നെ ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. അഭയാർഥികൾക്ക് ആവശ്യമായ സഹായമെത്തിക്കാൻ പരിഷ്കൃതരായ ഇന്ത്യൻ സമൂഹത്തിന് ബാധ്യതയുണ്ട്. റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നം പരിഹരിക്കാൻ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാർ ഒപ്പിട്ട നിവേദനം നേരത്തേതന്നെ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ, അനുകൂല നിലപാടല്ല കേന്ദ്രം സ്വീകരിച്ചതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.