തിരുവനന്തപുരം: 40 ശതമാനത്തിനുമേൽ അംഗപരിമിതനായ അസിസ്റ്റൻറ് ജില്ല പട്ടികജാതി വികസന ഓഫിസറെ സ്ഥാനക്കയറ്റം നൽകി പത്തനംതിട്ട ജില്ലയിൽ നിയമിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് വിശദീകരണം തേടി. പട്ടികജാതി-വർഗ വകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. കേസ് നവംബർ ഒന്നിന് പരിഗണിക്കും. 35 വർഷം സർവിസുള്ള തിരുവനന്തപുരം അസിസ്റ്റൻറ് ജില്ല പട്ടികജാതി വികസന ഓഫിസറായ എം. അബ്ദുല്ലക്കുഞ്ഞിനെയാണ് സ്ഥലം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.