പൂജപ്പുര: തിരുമലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. തിരുമല കുശക്കോട് കിഴക്കേമഠം വീട്ടിൽ ഗോപകുമാർ-ഗീത ദമ്പതികളുടെ മകൻ കൃഷ്ണകുമാർ (29), പൂജപ്പുര മരുത്തുംമല പുത്തൻവീട്ടിൽ ജയചന്ദ്രൻ-സരസ്വതി ദമ്പതികളുടെ മകൻ സുജിത് (26) എന്നിവരാണ് ശനിയാഴ്ച അർധരാത്രി 12.30ന് മരിച്ചത്. ശനിയാഴ്ച രാത്രി പന്ത്രേണ്ടാടെ തിരുമല വിജയമോഹിനി മില്ലിന് സമീപം എസ്.ബി.ഐക്ക് മുന്നിലാണ് അപകടം. കാറും ബൈക്കും അമിതവേഗത്തിലായിരുന്നു എന്നാണറിവ്. യുവാക്കളിൽ കൃഷ്ണകുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരെയും ആദ്യം പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇൻറീരിയർ ഡെക്കറേഷൻ ജോലിയാണ് ഇരുവർക്കും. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.