തൃശൂർ: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ അഭിഭാഷകനിൽനിന്നും ഭീഷണിയുണ്ടായിരുന്നതായി മകൻ അഖിൽ പൊലീസിന് മൊഴി നൽകി. ഭീഷണിയുള്ള കാര്യം രാജീവ് പലപ്പോഴും പറയുമായിരുന്നുവെന്നും അഖിൽ പൊലീസിന് മൊഴി നൽകി. ഞായറാഴ്ച വൈകീട്ടാണ് അഖിലിൽനിന്നും അന്വേഷണസംഘം മൊഴിയെടുത്തത്. രണ്ടര മണിക്കൂറിലധികമെടുത്ത മൊഴി ശേഖരണത്തിൽ പൊലീസിനെതിരെയും ആരോപണങ്ങളുണ്ടത്രെ. തെൻറ പിതാവിന് ചക്കര ജോണിയുമായി വസ്തു ഇടപാടുകൾ ഉണ്ടായിരുന്നതായും ജോണി കബളിപ്പിക്കുകയാണെന്ന് മനസ്സിലായപ്പോൾ അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നുമാണ് അഖിലിെൻറ മൊഴി. ക്വട്ടേഷന് പിന്നിൽ ജോണിയാണ്. ഇക്കാര്യം ഉദയഭാനുവിന് അറിയാമായിരുന്നു. വധഭീഷണി ഉണ്ടെന്ന് പിതാവ് പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും അഖിൽ മൊഴിയിൽ ആരോപിച്ചു. അന്വേഷേണാദ്യോഗസ്ഥന് മുമ്പാകെ ഹാജരായപ്പോൾ തീയതി കഴിഞ്ഞുപോയെന്ന് പറഞ്ഞതായും ഒറ്റത്തവണ മാത്രമാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചതെന്നും മൊഴിയിലുണ്ട്. പണം നൽകാനുണ്ടെന്ന് പറഞ്ഞ് സജയ് എന്ന ആൾ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ രാജീവിനെതിരെ പരാതിനൽകിയിരുന്നു. ഇയാളുടെ അഭിഭാഷകനാണ് ഉദയഭാനുവെന്നാണ് പറഞ്ഞത്. വിവിധ സ്ഥലങ്ങളിൽ പരാതി നൽകി പിതാവിനെ കുടുക്കാനായിരുന്നു ശ്രമിച്ചിരുന്നതെന്നും അഖിൽ നൽകിയ മൊഴിയിലുണ്ട്. വിവിധ വസ്തു ഇടപാടുകൾ സംബന്ധിച്ച രേഖകളും അഖിൽ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.