കല്ലമ്പലം: ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം . പിരപ്പൻകോട് എം.എസ് ഭവനിൽ മനോഹരൻ നായർ-ശോഭനകുമാരി ദമ്പതികളുടെ മകൻ വിജീഷ്കുമാറാണ് (28) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോകുമ്പോൾ എതിരെവന്ന ബസിടിക്കുകയായിരുന്നു. റോഡിൽ വീണ വിജീഷ് ബസിെൻറ ചക്രം കയറിയിറങ്ങിയാണ് മരിച്ചത്. കല്ലമ്പലം പൊലീെസത്തി നടപടികൾ സ്വീകരിച്ചു. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതതടസ്സം ഉണ്ടായി. കൊല്ലം ആനന്ദേശ്വരം ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് ജീവനക്കാരനാണ് വിജീഷ് കുമാർ. അവിവാഹിതനാണ്. വിനീഷ് കുമാർ, വിഷ്ണു എന്നിവർ സഹോദരങ്ങളാണ്. വീട് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു കല്ലമ്പലം: വീട് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഒറ്റൂർ നെടിയവിള വീട്ടിൽ സോമെൻറ ഭാര്യ രമയാണ് (60) മരിച്ചത്. ശനിയാഴ്ച രാവിലെ 10ഒാടെയായിരുന്നു സംഭവം. വീടിെൻറ അടുക്കളഭാഗമാണ് ഇടിഞ്ഞുവീണത്. രമയുടെ ദേഹത്തേക്ക് കട്ടകളും മേൽക്കൂരയും ഇടിഞ്ഞുവീഴുകയായിരുന്നു. ഒറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിച്ചു. മകൻ: സന്തോഷ്. മരുമകൾ: -രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.