ബാലരാമപുരം: ദേശീയപാതയിൽ ബി.എസ്.എൻ.എൽ കേബിളിടാൻ കുഴിച്ച ഭാഗം ടാറിങ് നടത്താത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. ആറുമാസം മുമ്പ് ടെലഫോൺ എക്സ്ചേഞ്ച് പാതവികസന ഭാഗമായി എതിർവശത്തെ കെട്ടിടത്തിലേക്ക് മാറ്റിയതിനെതുടർന്നാണ് കേബിളിടാൻ റോഡിൽ കുഴിയെടുത്തത്. ബി.എസ്.എൻ.എൽ വകുപ്പ് പറയുന്നത് പൊതുമരമത്ത് വകുപ്പിൽനിന്ന് റോഡ് മുറിക്കുന്നതിന് അനുമതിവാങ്ങി 50000 രൂപ കെട്ടിവെച്ചെന്നാണ്. അപകടം വർധിച്ചതിനെതുടർന്നും നാട്ടുകാരുടെ പ്രതിഷേധം ഭയന്നും മാസങ്ങൾക്കുമുമ്പ് റോഡ് കോൺക്രീറ്റ് ചെയ്തെങ്കിലും ആ ഭാഗം വീണ്ടും കുഴിയായി. ടെലഫോൺ വകുപ്പ് റോഡ് അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് ടാറിങ്ങിനുള്ള നടപടി സ്വീകരിക്കുന്നില്ല. റോഡിെൻറ ദുരവസ്ഥക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകാനും ഒരുങ്ങുകയാണ് നാട്ടുകാർ. ദിനവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ കുഴി പലപ്പോഴും ദീർഘദൂര യാത്രക്കാർക്ക് അറിയുന്നതിന് സാധിക്കാറില്ല. കുഴിക്കരികിലെത്തി േബ്രക്ക് പിടിക്കുമ്പോൾ പിന്നിൽനിന്ന് വരുന്ന വാഹനം ഇടിക്കുന്നത് നിത്യസംഭവമാണ്. നിരവധി ബൈക്ക് യാത്രികർക്കാണ് കുഴിയിൽ വീണ് പരിക്കേറ്റിട്ടുള്ളത്. മഴയിൽ കുഴികൾ വലുതാകുന്നതോടെ കൂടുതൽ അപകടങ്ങൾക്കിടയാക്കുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.