വിഴിഞ്ഞം റിപ്പോർട്ട്​ ആറ്​ മാസത്തിനകം

കൊച്ചി: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം പനമ്പിള്ളി നഗറിലെ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലാണ് ഓഫിസ്. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ സംസ്ഥാനത്തിന് സാമ്പത്തികനഷ്ടമുണ്ടാക്കി എന്നതടക്കം സി.എ.ജി റിപ്പോര്‍ട്ടിലെ എല്ലാകാര്യവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 15നുള്ളില്‍ ഒരു സിറ്റിങ് കൂടി നടത്താനും കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യക്ഷന് പുറമെ കമീഷൻ അംഗങ്ങളായ മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസും മുന്‍ ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറല്‍ പി.ജെ. മാത്യുവും പങ്കെടുത്തു. കമീഷന് മുന്നില്‍ തെളിവുകളും വിവരങ്ങളും സമർപ്പിക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമുണ്ടാകും. ഒരുമാസത്തിനുള്ളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമീഷന് മുമ്പാകെ അവതരിപ്പിക്കാം. കക്ഷിചേരാനും തെളിവുകള്‍ സമര്‍പ്പിക്കാനും ഇൗഘട്ടത്തിൽ അവസരമുണ്ടാകും. കമീഷൻ പരിശോധിച്ചശേഷം ആവശ്യമായവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിസ്തരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.