വിമാനത്താവളത്തിൽ ഉത്തരാഖണ്ഡ്​ സ്വദേശിയിൽനിന്ന്​ വെടിയുണ്ട പിടികൂടി

വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനായ ഉത്തരാഖണ്ഡ് സ്വദേശി സുനിൽ ഖണ്ഡപാലി​െൻറ ബാഗിൽനിന്ന് വെടിയുണ്ട പിടികൂടി. ശനിയാഴ്ച ഡൽഹിയിൽനിന്ന് സുഹ‍ൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്ത് എത്തിയ ഇയാൾ കോവളത്ത് താമസിച്ചശേഷം തിരികെ പോകാനായി തിങ്കളാഴ്ച രാത്രി തിരുവനന്തപുരം ആഭ‍്യന്തര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ബാഗിനുള്ളിൽ പിസ്റ്റളിൽ ഉപയോഗിക്കുന്ന ഉപയോഗിക്കാത്ത വെടിയുണ്ട കണ്ടെത്തിയത്. തുടർന്ന് എയർപോർട്ട് മാനേജറുടെ പരാതിയിൽ ഇയാളെ വലിയതുറ പൊലീസിന് െെകമാറി. പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.