ശംഖുംമുഖം തെക്കേ കൊട്ടാരം ഇനി സമകാലിക കലാമ്യൂസിയം

തിരുവനന്തപുരം: കലാഭൂപടത്തിൽ അനന്തപുരിക്ക് തിളക്കമേകാൻ നഗരസഭ. ശംഖുംമുഖം തെക്കേ കൊട്ടാരം നഗരസഭ സമകാലിക കലാമ്യൂസിയമാക്കി വികസിപ്പിക്കുന്നു. നഗരത്തി​െൻറ സാംസ്കാരിക പ്രൗഢി പ്രതിഫലിക്കുന്ന വിധത്തിൽ കൊട്ടാരത്തെ ചിത്ര-ശിൽപ കലകളുടെ കേന്ദ്രമാക്കി ലോകത്തി​െൻറ വിവിധ കോണിലുള്ള കല ആസ്വാാദകരുടെ ശ്രദ്ധയിലെത്തിക്കുകയാണ് ലക്ഷ്യം. 'ശംഖുംമുഖം ആർട്ട് ആൻഡ് ഹിസ്റ്റോറിക് ഗാലറി' എന്ന പേരിലാണ് മ്യൂസിയം ആരംഭിക്കുക. ദേശീയ- അന്തർദേശീയ തലത്തിലെ പ്രശസ്ത ചിത്രകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദർശനം ഇവിടെ ഒരുക്കും. സംസ്ഥാനത്തെ ചിത്ര-ശിൽപ കലാസൃഷ്ടികൾക്ക് അന്താരാഷ്ട്ര വിപണി ലഭ്യമാക്കുകയെന്നതും ലക്ഷ്യമാണ്. നവാഗതരായ കലാകാരന്മാർക്കും പ്രദർശനത്തിന് ഇടം നൽകും. കലാകാരന്മാർക്ക് സ്കോളർഷിപ്, ഫെലോഷിപുകൾ എന്നിവ നൽകി സ്ഥാപനം േപ്രാത്സാഹിപ്പിക്കും. കലാവസ്തുക്കളുടെ വിപണനത്തിലൂടെ ലഭിക്കുന്ന തുക സാന്ത്വന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനും നഗരസഭ ലക്ഷ്യമിടുന്നു. സമകാലിക കലാസാംസ്കാരിക പ്രവർത്തനങ്ങൾ ജനകീയമാക്കുകയെന്നതും ശംഖുംമുഖം ആർട്സ് ആൻഡ് ഹിസ്റ്റോറിക് ഗാലറിയുടെ മുഖ്യദൗത്യമായിരിക്കും. മേയർ ഉൾപ്പെടെ 15 അംഗ അംഗങ്ങൾ അടങ്ങുന്ന ഭരണസമിതിക്കാകും ഭരണനിർവഹണ ചുമതല. കലാസാംസ്കാരിക രംഗെത്ത പ്രമുഖ വ്യക്തി ആർട്ടിസ്റ്റിക് ഡയറക്ടറായിരിക്കും. രണ്ടുവനിതകളുൾപ്പെടെ കലാസാംസ്കാരിക രംഗത്ത് പ്രഗല്ഭരായ നാലുപേർ, ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ, ഫൈൻ ആർട്സ് കോളേജ് വിദ്യാർഥി പ്രതിനിധി, കലചരിത്രകാരൻ അല്ലെങ്കിൽ അധ്യാപകന്മാരുടെ പ്രതിനിധി എന്നിവരും ഭരണ സമിതി അംഗങ്ങളായിരിക്കും. പുറമേ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ ഉപദേശം നൽകാൻ കലാരംഗത്തെ പ്രമുഖർ അടങ്ങിയ ഉപദേശക സമിതിയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.