പ്ലാറ്റ്ഫോം ഉണ്ട് പാളമില്ല...

വേളി: സാറ്റലൈറ്റ് സ്റ്റേഷന്‍ എന്ന വിളിപ്പേരുള്ള കൊച്ചുവേളി െറയില്‍വേ ടെർമിനലി​െൻറ രണ്ടാംഘട്ട വികസനം അനിശ്ചിതത്വത്തിൽ. തിരുവനന്തപുരം റെയില്‍വേ ഡിവിഷനും റെയില്‍വേ നിർമാണവിഭാഗവും തമ്മില്‍ ഏകോപനമില്ലാത്തതാണ് വികസനം പിന്നോട്ടടിക്കുന്നത്. ടെര്‍മിനല്‍ വികസനത്തിനായി അനുവദിച്ച മൂന്നുകോടി രൂപ വകമാറ്റി ചെലവഴിച്ചതായും ആക്ഷേപമുണ്ട്. തലസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര സർവിസുകള്‍ നടത്തുന്ന റെയില്‍വേ സ്റ്റേഷനാെണങ്കിലും കൊച്ചുവേളിയോടുള്ള അധികൃതരുടെ അവഗണന ഇന്നും മാറ്റമില്ലാതെ തുടരുന്നു. റെയില്‍വേയുടെ കണക്കില്‍ കൊച്ചുവേളിയില്‍ അഞ്ച് പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. പുതിയ ടെര്‍മിനലില്‍ മൂന്നും പഴയ ടെർമിനലില്‍ രണ്ടും. പുതിയ ടെര്‍മിനലില്‍ മൂന്ന് പ്ലാറ്റ്ഫോം ഉണ്ടെങ്കിലും മൂന്നാം പ്ലാറ്റ്ഫോമില്‍ പാളമിെല്ലന്ന കാരണം റെയില്‍വേ പറയുന്നില്ല. പഴയ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ് ഫോമുകള്‍ ഉണ്ടെങ്കിലും അവ പുതിയ ടെര്‍മിലി​െൻറ ഭാഗമാകുന്നില്ല. ഫലത്തില്‍ കൊച്ചുവേളിയില്‍നിന്ന് സർവിസ് ആരംഭിക്കുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് പുതിയ ടെര്‍മിനലിലെ രണ്ട് പ്ലാറ്റ്ഫോമുകള്‍ മാത്രമാണ്. പുതിയ ടെര്‍മിനലിലെ മൂന്നാം പ്ലാറ്റ്ഫോമില്‍ പാളം സ്ഥാപിക്കുകയും പഴയ ടെര്‍മിലിന് സമീപം കാടുപിടിച്ച സ്ഥലത്ത് പുതിയൊരു പ്ലാറ്റ്ഫോം സ്ഥാപിക്കുകയും ചെയ്താൽ കൂടുതല്‍ സർവിസുകള്‍ ഇവിടെനിന്ന് ആരംഭിക്കാന്‍ കഴിയും. എന്നാല്‍, ഇത് മറച്ചുവെച്ച് തലസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇെല്ലന്ന് പറഞ്ഞ് കേരളത്തിന് കിട്ടേണ്ട ട്രെയിനുകള്‍ തിരുനെല്‍വേലിയിലേക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഇതിനുപുറമെ ട്രെയിനുകളുടെ അടിഭാഗം പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള മൂന്ന് പിറ്റ്ലൈനും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള മൂന്ന് സ്റ്റബ്ലിങ് ലൈനുമാണ് നിലവില്‍ യാഡിലുള്ളത്. അഞ്ച് പിറ്റ്ലൈനുകള്‍ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം യാഡില്‍ ഉണ്ടെങ്കിലും നാലാം പിറ്റ്ലൈന് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാൽ, അനുമതി ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും നാലാം പിറ്റ്ലൈന്‍ ഇപ്പോഴും കടലാസില്‍ മാത്രമാണ്. നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന റെയില്‍വേ സ്റ്റേഷനില്‍ പഴയ സ്റ്റേഷനെയും പുതിയ സ്റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തി​െൻറ നിർമാണപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടും ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ദീര്‍ഘദൂര സർവിസുകള്‍ പലതും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുന്നത് രാത്രിയാണ്. ഇവിടെ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് നഗരത്തിലേക്ക് എത്താനായി കെ.എസ്.ആര്‍.ടി.സി രാത്രി സർവിസ് നടത്തുമെന്ന് പലതവണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലായിട്ടില്ല. ഒാട്ടോക്കാര്‍ക്ക് ഇരട്ടിയിലധികം തുക നല്‍കിയാണ് നഗരത്തിേലക്ക് യാത്രക്കാർ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.