സെക്ര​േട്ടറിയറ്റ്​ മാർച്ച്​

തിരുവനന്തപുരം: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ ആസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് തമ്പി നാഷനല്‍ നയിക്കുന്ന സംസ്ഥാനതല സമരപ്രചാരണജാഥയുടെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അക്ഷര ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി ഉച്ചഭാഷിണിക്ക് അനുമതി നല്‍കാനുള്ള മനുഷ്യാവകാശ കമീഷന്‍ വിധി നടപ്പാക്കുക, മൈക്ക് അനുവാദ ഫീസില്‍ വരുത്തിയ വർധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്. ജനറല്‍ സെക്രട്ടറി പി.എച്ച്. ഇക്ബാല്‍, ട്രഷറർ എ.വി. ജോർജ്, സെക്രട്ടറി മുഹമ്മദ് ഫസില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.