16 ലക്ഷത്തി​െൻറ സ്വർണം കവർന്ന ജീവനക്കാ​രൻ അറസ്​റ്റിൽ

തിരുവനന്തപുരം: ജ്വല്ലറിയിൽനിന്ന് 16 ലക്ഷത്തി​െൻറ സ്വർണം കവർന്ന ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട വടശ്ശേരി പുതുവൽ പുത്തൻവീട്ടിൽ അരുൺകുമാറിനെ (27)യാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ആറുമാസമായി സ്ഥാപനത്തിൽ ജോലി നോക്കിവരുകയായിരുന്നു. സ്റ്റോക്ക് വെരിഫിക്കേഷനിൽ കുറവ് വന്നതിനെത്തുടർന്നാണ് കടയുടമ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് വിവരം ലഭിച്ചത്. മെഡിക്കൽ കോളജ് സി.െഎ ബിനുകുമാറി​െൻറ നേതൃത്വത്തിൽ എസ്.െഎ ഡി. ഗിരിലാൽ, ജയകുമാരൻ നായർ, സി.പി.ഒമാരായ ഗോകുൽ, നൗഫൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.