മൂന്ന് വീടുകളിൽ മോഷണം; അഞ്ച​ുപവനും 25000 രൂപയും നഷ്​ടപ്പെട്ടു

കാട്ടാക്കട: പട്ടാപ്പകല്‍ കാട്ടാക്കട ആലംകോട് മരുതംകുഴിയിൽ പൂട്ടിയിട്ടിരുന്ന മൂന്ന് വീടുകളിൽ മോഷണം. അഞ്ചുപവനും 25000 രൂപയും നഷ്ടപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. മരുതംകുഴി ശ്രീലക്ഷ്മി നിവാസിൽ രാജീവി​െൻറ വീട്ടിൽനിന്ന് രണ്ടരപ്പവനും സമീപത്തെ അഭിരാമത്തിൽ അനിൽകുമാറി​െൻറ വീട്ടിൽനിന്ന് രണ്ടരപ്പവനും 25000 രൂപയും സമീപത്തെ ലതയുടെ വീട്ടിൽനിന്ന് വിദേശ സോപ്പ് തുടങ്ങിയവയുമാണ് മോഷ്ടിച്ചത്. വീട്ടുകാർ പുറത്ത് പോയിരുന്ന സമയത്തായിരുന്നു മോഷണം. കാട്ടാക്കട പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.