'മറവിയുടെ മാനിഫെസ്​റ്റോ' പ്രകാശനം ചെയ്തു

വർക്കല: എസ്.എൻ കോളജ് കാമ്പസ് മാഗസിൻ 'മറവിയുടെ മാനിഫെസ്റ്റോ' കവി കുരീപ്പുഴ ശ്രീകുമാറിന് നൽകി വി. ജോയി എം.എൽ.എ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബീനാ കരുണാകരൻ അധ്യക്ഷതവഹിച്ചു. എഡിറ്റർ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം വർക്കല: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അജി വേളിക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം. ബഷീർ, ജനറൽ സെക്രട്ടറി ബി. ഷാലി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ, മുൻ നഗരസഭ ചെയർമാൻമാരായ എൻ. അശോകൻ, എ.എ. റഉൗഫ്, കൗൺസിലർ എസ്. ജയശ്രീ, രഘുനാഥൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സക്കീർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കെ. ഷിബു, വിനോജ് വിശാൽ, സജി വേളിക്കാട്, ബി. ബദുൻഷാ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.