തിരുവനന്തപുരം: ക്ഷേത്രത്തിലെത്തിയയാളെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാനേജര്‍ ശ്രീകുമാറിനെതിരെയാണ് ബംഗളൂരു സ്വദേശി ഗണപതി അയ്യരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 29നാണ് സംഭവം. പകല്‍ 11ന് ക്ഷേത്രത്തിലെ വടക്കേനടയില്‍ നില്‍ക്കുമ്പോള്‍ മാനേജര്‍ ജാതീയമായി ആക്ഷേപിച്ചെന്നും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നേരത്തേ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് ഗണപതി അയ്യര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടായില്ലെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മാനേജരെ രക്ഷിക്കാന്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ മാനേജ്മെൻറ് ശ്രമിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.