തിരുവനന്തപുരം: ഡൽഹിയിൽ കോളനി ഒഴിപ്പിക്കാനെത്തിയെ ഗുണ്ടസംഘത്തെ തടഞ്ഞ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനി രാജയെ പൊലീസും ഗുണ്ടകളും ചേർന്ന് മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ ജില്ല കൗൺസിലിെൻറ നേതൃത്വത്തിൽ ജി.പി.ഒയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മഹിളസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ മാങ്കോട് രാധാകൃഷ്ണൻ, ഇന്ദിര രവീന്ദ്രൻ, അരുൺ കെ.എസ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, ഡോ. എബി ജോർജ്, ഗീത നസീർ, ഭാർഗവി തങ്കപ്പൻ, മീനാങ്കൽ കുമാർ എന്നിവർ സംസാരിച്ചു. സി.എം.പി പ്രതിഷേധിച്ചു തിരുവനന്തപുരം: ആനി രാജക്കുനേരെ നടന്ന പൊലീസ് ലാത്തിച്ചാർജിൽ സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ പ്രതിഷേധിച്ചു. കരുതിക്കൂട്ടി ആനി രാജയെയും കൂട്ടരെയും ലാത്തിച്ചാർജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.