ജി.എസ്.​ടി സ്​ക്വാഡ് പരിശോധന തുടങ്ങി

ബാലരാമപുരം: ജി.എസ്.ടി സ്ക്വാഡി​െൻറ പ്രവർത്തനം തുടങ്ങി. വാണിജ്യനികുതി ഇൻറലിജൻസ് വിഭാഗമാണ് സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മ​െൻറ് ടാക്സസ് ഇൻറലിജൻസ് വിഭാഗം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. നെയ്യാറ്റിൻകര സെയിൽടാക്സ് വിഭാഗത്തിന് കീഴിലെ സ്ക്വാഡ് വിവിധ ഭാഗങ്ങളിൽ വാഹനപരിശോധനയും നടത്തുന്നുണ്ട്. ജി.എസ്.ടി വന്നതിന് ശേഷം വാണിജ്യനികുതി വാഭാഗത്തി​െൻറ പരിശോധന നിലച്ചിരുന്നതാണ്. എന്നാൽ വാണിജ്യനികുതി വകുെപ്പന്ന പേര് മാറ്റാതെ പഴയപേരിലും വാഹനം ഓടുന്നുണ്ട്. വാണിജ്യ നികുതി ഉദ്യോഗ്യസ്ഥരിൽ പലർക്കും ഇതുവരെ ജി.എസ്.ടിയുടെ പ്രവർത്തനത്തെകുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ആക്ഷേപമുണ്ട്. സംശയവുമായി ഉദ്യോഗസ്ഥരെ സമീപിച്ചാൽ വ്യാപാരികൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ലത്രെ. സ്ക്വാഡ് പ്രവർത്തനത്തെ കുറിച്ച് വ്യക്തമായ അറിവും വ്യാപാരികൾക്കില്ല. പിടിക്കപ്പെടുന്ന വസ്തുവിന് ഏത് തരത്തിൽ പിഴയിടാക്കണമെന്ന ആശയക്കുഴപ്പവും ചില ഉദ്യോഗസ്ഥരിൽ നിലനിൽക്കുന്നു. ജില്ലയിൽ ഏഴ് സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. ആദ്യഘട്ട പ്രവർത്തനമെന്ന തരത്തിൽ ചരക്ക് വാഹനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.