കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ

പാറശ്ശാല: സ്കൂൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേരെ പാറശ്ശാല പൊലീസ് പിടികൂടി. വെള്ളറട വില്ലേജിൽ ചെറിയ കൊല്ലദേശത്ത് വേങ്കോട് വടക്കുംകര, അക്ബർ മൻസിലിൽ അക്ബർ ഷാ (25), പ്രാവച്ചമ്പലം ചാനൽക്കരവീട്ടിൽ അർഷാദ് (19) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ കഞ്ചാവ് കച്ചവടക്കാരിൽ നിന്ന് മൊത്തമായി വാങ്ങി ചെറിയപൊതികളിലാക്കി സ്കൂൾ കുട്ടികൾക്കും മറ്റ് ആവശ്യക്കാർക്കും വിൽപന നടത്തിവരികയായിരുന്നു. സി.ഐ. ബിനു, എസ്.ഐ. വിനീഷ്, എസ്.സി-.പി.ഒമാരായ ശ്രീകുമാർ, ജയരാജ്, സി.വി.ഒമാരായ ബിജു, അനീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.