വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

നെയ്യാറ്റിൻകര: വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ കൊലക്കേസ് പ്രതി പിടിയിൽ. കമുകിൻകോട് കൊച്ചുപള്ളിക്ക് സമീപം ചാമവിള പുത്തൻ വീട്ടിൽ കുട്ടൻ എന്ന പ്രമോദിനെയാണ് (34) പിടികൂടിയത്. അയൽവാസിയായ രമാകൃഷ്ണനെ(65) കുത്തിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. നിരന്തരം അസഭ്യം പറയുന്നതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിൽ. സെക്യൂരിറ്റി ജോലിക്കാരനായ രാമകൃഷ്ണൻ ശനിയാഴ്ച ജോലിക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുമ്പോഴാണ് അക്രമം നടത്തിയത്. കുപ്രസിദ്ധ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയതുൾപ്പെടെ കേസിലെ പ്രതിയാണ് പ്രമോദ്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാർ, സി.ഐ എസ്.എം. പ്രദീപ്, എസ്.ഐ ബിജോയി, ജലാലുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.