മാതൃക വയോജന മന്ദിരങ്ങൾ സ്ഥാപിക്കും -മന്ത്രി തിരുവനന്തപുരം: -ജില്ലകളിൽ മാതൃക വയോജന മന്ദിരങ്ങൾ സ്ഥാപിക്കുമെന്ന് -മന്ത്രി കെ.കെ. ശൈലജ. വയോജനങ്ങൾക്ക് സുരക്ഷ ഒരുക്കുക സർക്കാറിെൻറ കടമയാണെന്നും അതിെൻറ ഭാഗമായി 14 ജില്ലകളിലും മാതൃക വയോജന മന്ദിരങ്ങൾ സ്ഥാപിക്കുമെന്ന് അവർ പറഞ്ഞു. സാമൂഹിക നീതി വകുപ്പിെൻറയും റവന്യൂ വകുപ്പിെൻറയും കീഴിൽ തിരുവനന്തപുരം മെയിൻറനൻസ് ട്രൈബ്യൂണൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. വിൻസൻറ് എം.എൽ.എ, സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, സബ്കലക്ടർ ഡോ. ദിവ്യ . എസ്.അയ്യർ, ഡയറക്ടർ പി.ബി. നൂഹ്, എൽ. രാജൻ, ഡോ. സ്വപ്ന, ലതാകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.